SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പുത്തൂരിൽ വേനൽ മഴയ്ക്കൊപ്പം ആലിപ്പഴവർഷം !

ccc
പുത്തൂർ എസ്.എൻ പുരം വിനോദ് ഭവനിൽ വിനോദ് കുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ വീണ ആലിപ്പഴം

പുത്തൂർ: വേനൽച്ചൂടിന് ആശ്വാസമായി ഇന്നലെ പെയ്‌ത പുതുമഴയ്ക്കൊപ്പം ആലിപ്പഴം വർഷിച്ചത് കൗതുകമായി. ഉച്ചയോടെ പുത്തൂർ ഭാഗത്തായിരുന്നു ആലിപ്പഴ പ്രതിഭാസം. കേരളകൗമുദി ഏജന്റ് പുത്തൂർ എസ്.എൻ പുരം വിനോദ് ഭവനിൽ വിനോദ് കുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ ആലിപ്പഴം വർഷിച്ച ശബ്‌‌ദം കേട്ടാണ് കുട്ടികൾ പുറത്തിറങ്ങി ചെറിയ ഐസ് പാളികൾ കൈക്കുമ്പിളിൽ ശേഖരിച്ച് ക്യാമറയിൽ പകർത്തിയത്. പുത്തൂരിലെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പല ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായിരുന്നു.

ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുമ്പോൾ ഐസായി രൂപം കൊള്ളുന്നതാണ് ആലിപ്പഴ പ്രതിഭാസമെന്നാണ് ശാസ്‌ത്രീയ വിശകലനം.

ഇന്നലെ പെയ്ത വേനൽ മഴയ്ക്കൊപ്പം പുത്തൂർ ഭാഗത്ത് അനുഭവപെട്ട ആലിപ്പഴ വർഷത്തിനിടെ കുട്ടികൾ ഐസ് കട്ടകൾ ശേഖരിച്ചപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL