SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

ഡോക്ടർ ഇല്ലാതായിട്ട് ഒരു മാസം ദുരിതത്തിൽ നിന്ന് മോചനം തേടി 'വിമുക്തി' ലഹരി വിമോചന കേന്ദ്രം

ജില്ലയിലെ ഏക സെന്റർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ

കൊല്ലം: നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ, ഡോക്ടറില്ലാതെ ഒരുമാസമായി ചികിത്സ നിലച്ചി​ട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. നിലവിൽ കൗൺസലിംഗ് മാത്രമാണ് ഇവിടെ നടക്കുന്നത്. തുടർ ചികത്സയ്ക്കും മറ്റുമായി മറ്റ് ആശുപത്രികളിലേക്കും ഡി അഡിക്ഷൻ സെന്ററുകളിലേക്കും പറഞ്ഞ് വിടുകയാണ്. ജില്ലയിൽ എക്സൈസിന്റെ വിമുക്തി പദ്ധതിയുമായി ചേർന്നുള്ള ഏക ആശുപത്രിയാണിത്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, നഴ്സിംഗ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ്, സുരക്ഷാ ജീവനക്കാരൻ എന്നീ തസ്തികകളിൽ 10 ജീവനക്കാരാണ് നിലവിൽ ഇവിടെയുള്ളത്. മെഡിക്കൽ ഓഫീസറുടെ അഭാവത്തിൽ പുതിയ ഒരാളെ നിയമിക്കുന്നതു വരെ കിടത്തി ചികിത്സയും നിറുത്തി വച്ചിരിക്കുകയാണ്. ലഹരിവിമുക്ത ചികിത്സയിലെ ഏറ്റവും പ്രാധാനപ്പെട്ട ഘടകമാണ് കിടത്തി ചികിത്സ. മരുന്ന് മാത്രം നൽകി ഇവരെ പറഞ്ഞ് വിട്ടാൽ, ഇവ രോഗികൾ ഉപയോഗിക്കണമെന്നില്ല. മാത്രമല്ല തുടർ ചികിത്സയ്ക്ക് എത്തുകയുമില്ല. പതിവ് സാഹചര്യങ്ങളിലേക്ക് വേഗം മടങ്ങിപ്പോകുന്നത് വീണ്ടും ലഹരി ഉപയോഗിക്കാൻ കാരണമാകും

ലഹരിക്ക് അടിപ്പെട്ടവരെ കൗൺസലിംഗിലൂടെയും വിദഗ്ദ്ധ ചികത്സയിലുടെയും സാധാരണ ജീവിതത്തിലേക്ക് എത്തിക്കുകയാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യം. മദ്യം, പുകയില, കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരികൾക്ക് അടിമകളായി വിവിധ ആരോഗ്യപ്രശ്‌നങ്ങളുമായെത്തുന്നവരെയും ഡിപ്രഷൻ, സൈക്യാട്രിക് കണ്ടിഷൻ ഉള്ളവരെയുമെല്ലാം സഹായിക്കേണ്ട വിമുക്തിയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണ്.

ജില്ലയിൽ വിമുക്തി രക്ഷിച്ചവർ

 2024 - 1047

 2025 -124

.....................................

നെടുങ്ങോലം ആശുപത്രിയിൽ

 ഉള്ളത് 8 കിടക്കകൾ

 ഒരു പൊതു വാർഡ് മാത്രം

 മനോരോഗികൾക്കും കൗൺസിലിംഗ്

 ടെലി കൗൺസലിംഗ് സേവനമില്ല

 വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധക്ലാസുകൾ

...........................................

ടോൾഫ്രീ നമ്പറുകൾ: കൗൺസലിംഗ്: 14405. വാട്‌സ്ആപ്പ്: 9061178000.

നല്ല നിലയിൽ പ്രവർത്തിക്കുന്ന വിമുക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ജില്ലയിലേത്. രണ്ടാഴ്ചയ്ക്കം പുതിയ ഡോക്ടറെ നിയമിക്കും

എക്സൈസ് അധികൃതർ

...........................

ആരോഗ്യവകുപ്പാണ് ഇവിടത്തെ ഒഴിവുകളിൽ നിയമനം നടത്തുന്നത്. മെഡിക്കൽ ഓഫീസറുടെ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ഉടൻ നിയമനം നടത്തും

ഡോ.എം.എസ്. അനു, ഡി.എം.ഒ, ജില്ല ആശുപത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL