ചാത്തന്നൂർ: കനത്ത മഴയിൽ വെള്ളക്കെട്ടായതോടെ പാരിപ്പള്ളി ജംഗ്ഷനിൽ വാഹനങ്ങൾ വെള്ളത്തിലായി. ഇന്നലെ വൈകിട്ട് പെയ്ത മഴയാണ് വലച്ചത്. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ജംഗ്ഷനിലേക്ക് എത്തിയ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടിക്കിടക്കുകയാണ്. പരവൂർ, പള്ളിക്കൽ, തിരുവനതപുരം ഭാഗങ്ങളിലേക്ക് പോകാനെത്തിയ കാൽനട യാത്രക്കാർ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു റോഡ് മറികടക്കാൻ. ബസുകൾക്ക് പോലും പോകാൻ പറ്റാത്ത വിധം വെള്ളം നിറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന ഓടയിൽ കൂടി വെള്ളം ഒഴുകി മാറിയിട്ടും ജംഗ്ഷനിലെ വെള്ളക്കെട്ടിന് അറുതിയില്ല. പല വാഹനങ്ങളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. പാരിപ്പള്ളി ജംഗ്ഷനിലെ നിർമ്മാണ പ്രവൃത്തികൾ വളരെ വേഗം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |