SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

വർഗ്ഗീയതയും ദേശീയതയും; സെമിനാർ

l
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ നടന്നു. വർഗ്ഗീയതയും ദേശീയതയും എന്ന വിഷയത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫ.ഡോ.എൻ.നൗഫൽ വിഷയാവതരണം നടത്തി. താലൂക്ക് പ്രസിഡന്റ് ആർ.അജയൻ അദ്ധ്യക്ഷനായി. വായനാ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ചവറ കെ.എസ് പിള്ള എന്നിവർ വിതരണം ചെയ്തു. ബി.ബിനീഷ്, മനു വി. കുറുപ്പ്, ഗിരിജാ ദേവി, തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ സ്വാഗതവും ആർ.സുജാ കുമാരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL