കൊല്ലം: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി 'ആയോധനകലയും ലിംഗസമത്വവും' എന്ന വിഷയത്തിൽ കൊല്ലം ശ്രീനാരായണ കോളേജിലെ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളരിപ്പയറ്റ് സോദാഹരണ ശില്പശാല എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ്, എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗവുമായ പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ എന്നിവർ വിശിഷ്ടാതിഥികളായി. തലച്ചിറ ഉണ്ണിയാർച്ച കളരിപ്പയറ്റ് പരിശീലനകേന്ദ്രത്തിലെ ഗുരുക്കൾ മനോജ് അമ്പാടിയിൽ കളരിപ്പയറ്റിന്റെ പാഠവും പരിശീലനവും സാംസ്കാരിക പ്രസക്തിയും വ്യക്തമാക്കി ക്ലാസ്നയിച്ചു. പതിനഞ്ചോളം ആയോധകർ വിവിധ ആയോധനമുറകൾ അവതരിപ്പിച്ചു. ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ എസ്. ജയന്തി, അംഗങ്ങളായ ഡോ. കെ.എസ്. ജയശ്രീ, ഡോ. നിത്യ പി.വിശ്വം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |