കരുനാഗപ്പള്ളി: വർദ്ധിച്ച് വരുന്ന ലഹരിവ്യാപനം തടയാൻ ബന്ധപ്പെട്ട അധികാരികളുടെയും സമൂഹത്തിന്റെയും അടിയന്തര നടപടിയും ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് കരുനാഗപ്പളി ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തകർ ബോധവത്കരണ ജാഥ നടത്തി. ആർട്ട് ഒഫ് ലിവിംഗ് അശ്രമത്തിൽ നിന്ന് ഫ്ളാഗ് ഒഫ് ചെയ്ത ജാഥ താച്ചയിൽ മുക്ക്, കുന്നേൽ മുക്ക്, സിവിൽ സ്റ്റേഷൻ, ഹൈസ്കൂൾ ജംഗ്ഷൻ,വഴി ഹോസ്പ്പിറ്റൽ ജംഗ്ഷനിൽ സമാപിച്ചു. പ്രസിഡന്റ് കെ. ശിവൻ കുട്ടി, സെക്രട്ടറി സജയൻ, പ്രദീപ് ലാൽ, പി ഉദയഭാനു ,സിൽവി ആന്റണി, കൃഷ്ണലാൽ എന്നിവർ നേതൃത്വം നൽകി. ആർട്ട് ഒഫ് ലിവിംഗ് ടീച്ചർമാരായ ഗോപാൽഷാജി, നിമ്മിഷാജി, ജയശ്രീ, ശ്രീലത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |