ചവറ: പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കളഞ്ഞ് കിട്ടിയ മാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ. ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ വടക്കുംതല പുത്തൻവീട്ടിൽ ഗൗതം ശങ്കർ,വിശ്വംഭരത്ത് വീട്ടിൽ അലൻ വി.ദാസ് എന്നിവർക്കാണ് മാല കളഞ്ഞ് കിട്ടിയത്. മൈനാഗപ്പള്ളി സ്വദേശി ആദർശ് രാജിന്റെ മൂന്നര പവനുള്ള മാലയാണ് ചൊവ്വാഴ്ച രാത്രി പൂരത്തിനിടെ നഷ്ടപ്പെട്ടത്. കളഞ്ഞ് കിട്ടിയ മാല ക്ഷേത്ര ഭരണസമിതി അംഗങ്ങളെ വിദ്യാർത്ഥികൾ ഏൽപ്പിക്കുകയായിരുന്നു.ദേവസ്വം പ്രസിഡന്റ് എസ്. മുരളീധരൻ പിള്ള, സെക്രട്ടറി ജി. ശിവപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ മാല ആദർശിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |