കൊല്ലം: കലാലയങ്ങളും സ്കൂളുകളും ലഹരി വിരുദ്ധമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ അദ്ധ്യക്ഷയായി. കേരള സർക്കാർ ഡൽഹി പ്രതിനിധി കെ.വി. തോമസ് വിശിഷ്ടാതിഥിയായി.
മത്സരത്തിൽ എം. നൗഷാദ് എം.എൽ.എയുടെ ടീം വിജയികളായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ടീമാണ് റണ്ണർ അപ്പ്.
വിജയികൾക്ക് മന്ത്രി എം.ബി. രാജേഷ് സമ്മാനം നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ നൗഷാദ്, അസിസ്റ്റന്റ് കമ്മിഷണർ എച്ച്. നൂറുദ്ദീൻ, കായിക വകുപ്പ് മേധാവി ടി.എഫ്. സിജോ, എം. ജിനേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |