SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

ഉത്സവത്തിനിടെ സംഘട്ടനം, 3 പേർ റി​മാൻഡി​ൽ

ചാത്തന്നൂർ: ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസം നടന്ന സംഘട്ടനത്തി​ൽ മൂന്നുപേരെ ചാത്തന്നൂർ പൊലീസ് പി​ടി​കൂടി​. ഉളിയനാട് ശിവ മന്ദിരത്തിൽ അനൂപ് (34), മണ്ഡപംകുന്നിന് സമീപം ശിവ മന്ദിരത്തിൽ ഷാജി (55) ചിറക്കര ഇടവട്ടം പാൽ സൊസൈറ്റിക്കു സമീപം രാജേഷ് ഭവനിൽ രൂപേഷ് (33),എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഘോഷയാത്രയ്ക്കിടെ റോഡിൽ കയറി നിന്നവരോട് മാറി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ ശീലാന്തിമു ക്ക് സ്വദേശി അഖിലിനെയാണ് ആക്രമിച്ചത്. അഖിലിന് കയ്യിലും നെഞ്ചിലും മുറിവേറ്റു. മുപ്പതോളം തുന്നലുകൾ വേണ്ടിവന്നതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എ. അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.വിനു, ബി.കെ. ബിജു ബാൽ, പ്രജീബ്, എ.എസ്.ഐ സാം ജി.ജോൺ, സി.പി.ഒമാരായ പ്രശാന്ത്, വരുൺ, രാജീവ്, ആന്റണി തോബിയാസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതി​കളെ പിടികൂടിയത്. കോടതിയിൽ ഹാജർക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL