SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

കടുത്ത ചൂടിന് ആശ്വാസം, വേനൽ മഴ പെയ്തിറങ്ങി

കൊല്ലം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തി ജാഗ്രത നിർദ്ദേശവുമായി ജില്ലാ ഭരണകൂടം. വരുന്ന 4 വരെ ജില്ലയിലുൾപ്പടെ ഇടി, മിന്നൽ, കാറ്റോട് കൂടിയ വേനൽ മഴ ശക്തമാകാനാണ് സാദ്ധ്യതയെന്നാണ് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. അപകടം ശ്രദ്ധയിൽ പെട്ടാൽ 1912 കൺട്രോൾ റൂമിലോ 1077 നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. കഴിഞ്ഞ 31ന് വൈകിട്ട് മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടി മിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. ഇന്നലെ പുനലൂരാണ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11.8 മില്ലി മീറ്റർ. അതേ സമയം ജില്ലയിൽ ഈ സീസണിൽ ലഭിക്കേണ്ടതിലും കൂടുതൽ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ 57.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 93.7 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 64 ശതമാനം അധിക വേനൽമഴ ലഭിച്ചു. ഇന്നലെ വൈകിട്ട് മുതൽ ശക്തമായ വേനൽ മഴയാണ് ജില്ലയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്.

ജാഗ്രത പാലിക്കണം

 ഇടിമിന്നലുള്ളപ്പോൾ അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളിൽ തുടരണം
 വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്
 അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും തുറന്ന ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക

 ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരം
 ഈ സമയം കുളിക്കുന്നത് ഒഴിവാക്കുക
 പട്ടം പറത്താനോ ജലാശയത്തിൽ ഇറങ്ങാനോ പാടില്ല

 സൈക്കിൾ, ബൈക്ക് യാത്ര ഒഴിവാക്കുക
 വളർത്ത് മൃഗങ്ങളെ തുറസായസ്ഥലങ്ങളിൽ നിന്ന് മാറ്റിക്കെട്ടുക
 മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്
 വഴിയിലും കൃഷിയിടങ്ങളിലും വൈദ്യുതി ലൈനുകൾ സുരക്ഷിതമെന്ന് ഉറപ്പാക്കുക

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

സ്വകാര്യ വസ്തുവിൽ നിൽക്കുന്നതും, സ്വന്തം വീടിനോ, അയൽ വീടുകൾക്കോ വൈദ്യുതി ലൈനുകൾക്കോ റോഡുകൾക്കോ അപകടകരമായ രീതിയിൽ സ്ഥിതിചെയ്യുന്നതുമായ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കുകയോ, മുറിച്ചുമാറ്റുകയോ ചെയ്യണം. വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ജില്ലാ ഭരണകൂടം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL