പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം സമ്പൂർണ മാലിന്യ മുക്ത ഗ്രാമം പ്രഖ്യാപനം നടത്തി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനവും മാലിന്യമുക്ത പ്രഖ്യാപനവും നടത്തി . വൈസ് പ്രസിഡന്റ് നസീറാ ബീവി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള ശുചിത്വ പ്രതിജ്ഞയും ചൊല്ലി. സ്ഥിരം സമിതി അദ്ദ്യക്ഷൻ പ്രസന്ന, മെമ്പർമാരായ, പ്രദീപ്, ശാന്ത ,സ്മിത, ശ്രീതാ സുനിൽ, നിഖിൽ മനോഹർ, ജി.മോഹനൻ പിള്ള, നസിയത്ത് ഷിഹാബ്, ഷീബ, പ്രിയ സത്യൻ, വിനു ഐ.നായർ, പി.കെ.രവി പൊതുപ്രവർത്തകരായ, പത്മാസുരൻ പിള്ള, വിജയൻ പിള്ള, മുഹമ്മദ് കുറേഷി, രാജ് മോഹനൻ, സി.എസ്.രഘു,, പി.കെ.സദാശിവൻ, കെ. കുഞ്ഞുമോൻ, ചെയർപേഴ്സൺ പുഷ്പലത തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി അജയകുമാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |