SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.39 PM IST

കലയ്ക്കോട് പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കൊല്ലം: പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട് പത്തുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തുവീണ കലയ്ക്കോട് സ്വദേശിനി സുമതിക്ക് (80) നെറ്റിയിൽ കടിയേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് തെരുവ് നായയുടെ അക്രമണം. തിങ്കളാഴ്ച നാലുപേരെ കടിച്ച തെരുവുനായ ഇന്നല ആറുപേരെക്കൂടി കടിക്കുകയായിരുന്നു. കലയ്ക്കോട് ഗുരുമന്ദിരം, ഊറ്റുകുഴി, യു.പി സ്കൂൾ, സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ നിന്നവരെയാണ് ആക്രമിച്ചത്. ഈ ഭാഗത്തുള്ള മറ്റ് തെരുവ് നായകളെയും ആക്രമിച്ചു. ഇന്നലെ രാവിലെ ചത്തനിലയിൽ കണ്ടെത്തിയ തെരുവ് നായയെ പോസ്റ്റ് മോർട്ടത്തിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL