SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

കോളേജി​ന് ഓഡി​യോ സി​സ്റ്റം സമർപ്പി​ച്ച് പൂർവ വി​ദ്യാർത്ഥി​കൾ

df
എസ്.എൻ കോളേജ് സാമ്പത്തികശാസ്ത്ര ഭാഗത്തിലെ 1987- 89 വർഷം പി.ജി വിദ്യാർത്ഥികൾ ഗുരുസ്മരണാർത്ഥം കോളേജിലെ സാമ്പത്തിക ശാസ്ത്രഭാഗം സെമിനാർ ഹാളിലേക്ക് ഓഡിയോ ആൻഡ് സൗണ്ട് സിസ്റ്റം സമർപ്പിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.പി. മനോജ് ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം: എസ്.എൻ കോളേജ് സാമ്പത്തികശാസ്ത്ര ഭാഗത്തിലെ 1987- 89 വർഷം പി.ജി വിദ്യാർത്ഥികൾ ഗുരുസ്മരണാർത്ഥം കോളേജിലെ സാമ്പത്തിക ശാസ്ത്രഭാഗം സെമിനാർ ഹാളിലേക്ക് ഓഡിയോ ആൻഡ് സൗണ്ട് സിസ്റ്റം സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.പി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എസ്. ലൈജു, പൂർവ വിദ്യാർത്ഥികളായ ശിവപ്രസാദ്, ലൈല ചന്ദ്രശേഖർ, എസ്. ഗീത, ബി. അംബിക ദേവി, ശോഭന ശ്രീനിവാസൻ, മീരാറാണി എന്നിവർ സംസാരി​ച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രൊഫ.വിൻസൺ വിജയൻ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫ.ഡോ.ടി.ബി. രാഹി നന്ദി​യും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL