
കൊല്ലം: ലോക തപാൽ ദിനത്തിൽ കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മയ്യനാട്ടെ പോസ്റ്റ്മാനായ സതീശനെ ആദരിച്ചു. സ്കൂളിന് വേണ്ടി സീനിയർ അദ്ധ്യാപകനും സോഷ്യൽ സയൻസ് ക്ലബ് കൺവീനറുമായ എസ്.മനോജ് ഉപഹാരം സമ്മാനിച്ചു. പ്രഥമാദ്ധ്യാപകൻ എ.ഗ്രഡിസൺ പോസ്റ്റുമാനെ പൊന്നാട അണിയിച്ചു. തപാൽ ദിനത്തിൽ ഇങ്ങനെയൊരു ആദരവ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചും പോസ്റ്റുമാൻ സതീശൻ കുട്ടികളോട് പറഞ്ഞു. കുട്ടികൾക്കായി പോസ്റ്റ് കാർഡിൽ കത്തെഴുത്ത് മത്സരവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അജയകുമാർ, എസ്.ആർ.ജി കൺവീനർ എൽ.ഹസീന, സ്റ്റാഫ് സെക്രട്ടറി ഡോ.എസ്.ദിനേശ്, ആർ.ബിന്ദു, ശ്രീദേവി, എം.ജെസി, ജി.ഗ്രീഷ്മ, എം.എസ്.തഹസീന, അമൃത രാജ്, ബി.ആമിന, സന്ധ്യാറാണി, എസ്.അൻസ, എം.എസ്.ശാരിക, ടി.എസ്.ആമിന, ആർ.ഇന്ദു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |