പത്തനാപുരം: പത്തനാപുരം ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിഭവൻ കുടുംബത്തിനോടൊപ്പം ഒരു ദിവസം എന്ന പരിപാടി പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നല്ല ഉറക്കമുള്ളവർക്ക് പകുതി മാനസികാരോഗ്യം ലഭിക്കുമെന്നുള്ളത് ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിലെ 40 അംഗ മെഡിക്കൽ ടീം രാവിലെ തന്നെ ഗാന്ധിഭവനിലെത്തി കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തിനായുള്ള ബോധവത്കരണവും കലാപരിപാടികളും നടത്തി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.ജി. ശ്രീജിത്ത, എം. ശ്രീജ, ഷീല കുമാരി, സന്തോഷ്, സിനിമോൾ, അനുപമ, രാജീവ്, ജിഷ, ജിജു സാം, അതുല്യ, സഫീർ, അനന്തു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |