SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

തെന്മല അണ്ടൂർപച്ച ജനവാസ മേഖലയിൽ പുലി

camera
ഉറുകുന്ന് അണ്ടൂർപ്പച്ച ജനവാസ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ട സ്ഥലത്ത് ഫോറസ്റ്റ് അധികൃതർ കാമറ സ്ഥാപിക്കുന്നു

പുനലൂർ: ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്ത് നായ്ക്കളെ കടിച്ചുകൊണ്ടുപോയി. ജനങ്ങൾ പരിഭ്രാന്തരായതോടെ വനപാലകർ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ച ഗവ. എൽ.പി.എസിന് സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങിയത്. നാല് വളർത്ത് നായ്ക്കളെയാണ് പുലി പിടിച്ചിത്. ശനിയാഴ്ച രാത്രിയിൽ താന്നിവിള വീട്ടിൽ ബിന്ദുവിന്റെ നായയെയും പുലി കൊണ്ടുപോയി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അണ്ടൂർപച്ച വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ കുമാർ വനപാലകരെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് തെന്മല വനപാലകരെത്തി പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു. രണ്ടുദിവസത്തിനുള്ളിൽ പുലിക്കൂട് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL