SignIn
Kerala Kaumudi Online
Thursday, 22 October 2026 2.33 PM IST

പ്രതികളെ വിട്ടയച്ചു

court

കൊല്ലം: തേവലക്കര തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച പ്രതികളെ വെറുതെ വിട്ടു. ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണ് ചവറ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ആഷാകോശി വെറുതെ വിട്ടത്. 2013ലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥരെ മുള്ളിക്കാല സിംഫണി ക്ളബിലെ ഇരുപതോളം പ്രവർത്തകർ സംഘം ചേർന്ന് മുസ്ളീം പള്ളിക്ക് എതിർവശത്ത് വച്ച് അസഭ്യം വിളിക്കുകയും കല്ലെറിയുകയും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമായിരുന്നു കേസ്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്കായി അഭിഭാഷകരായ അനൂബ്.കെ.ബഷീർ, തേവലക്കര എം.എ.സലീം, അബി ജസ്റ്റസ്, സെമ നിസാർ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL