SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

മുള്ളൻപന്നി ഇടിച്ച് അപകടം

acci

കൊട്ടാരക്കര: മുള്ളൻപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ നെടുവത്തൂർ പ്ളാമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റ മാറനാട് സ്വദേശി സുരേഷ് കുമാറിനെ (46) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മീയ്യണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാർ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ പ്ലാമൂട് ജംഗ്ഷനും താമരശേരി ജംഗ്ഷനും മദ്ധ്യേയാണ് അപകടമുണ്ടായത്. സ്കൂട്ടി മറിഞ്ഞ് സുരേഷ് കുമാർ ഏറെ നേരം റോഡിൽ ബോധമില്ലതെ കിടന്നു. പിന്നീട് അതുവഴി വന്നവരാണ് സരേഷ് കുമാറിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL