SignIn
Kerala Kaumudi Online
Thursday, 22 October 2026 2.33 PM IST

ഒഫീഷ്യൽ ലോഞ്ചിംഗ്

ina

കൊല്ലം: കാഴ്ചപരിമിതർക്കുള്ള സ്വയം തൊഴിൽ സംരംഭമായ ഹോപ്പ് വൈറ്റ്സ് ആൻഡ് ലാംപ്സ് പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ലയൺസ് ക്ലബ് ഹാളിൽ ലയൺസ് ക്ലബ് 318 എ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെഫ് ലയൺ ജെയിൻ സി ജോബ് നിർവഹിക്കും. കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വയ്‌ലോൺ ലയൺസ് ക്ലബിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബിജു പ്രസാദ് ആദ്യ ഉത്പന്നം ഏറ്റുവാങ്ങും. തിരുവല്ല മാർത്തോമ്മ കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. ജോൺ ബെർലിനെ ലയൺസ് ക്ലബ് സെക്രട്ടറി ലയൺ ഡോ. ജോഷി ജോൺ ആദരിക്കും. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് എസ്.സുനിൽ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL