SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

ബൂത്തിലോട്ട്...

കൊല്ലം: ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് നഗരസഭകൾ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 വാർഡുകളിലെ വിധിയെഴുത്ത് ഇന്ന് നടക്കും.

അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ 22.54 ലക്ഷം വോട്ടർമാരുണ്ട്. 10.43 ലക്ഷം പുരുഷന്മാരും 12.10 ലക്ഷം സ്ത്രീകളും 23 ട്രാൻസ്‌​ജെൻഡേഴ്‌സും ഉൾപ്പെടുന്നു. 48 പേർ പ്രവാസികളാണ്. ജില്ലയിൽ 5652 സ്ഥാനാർത്ഥികളുണ്ട്. 2514 പുരുഷന്മാരും 3138 വനിതകളും ഉൾപ്പെടുന്നു. 1721 പേർ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു.

പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമുണ്ടാവും. ഒരു യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13,056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 3264 വീതം പ്രിസൈഡിംഗ് ഓഫീസർമാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6528 പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു.


 വെബ് കാസ്റ്റിംഗ്


61 പ്രശ്‌​നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി. ഇന്നു രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മോക് പോളിംഗ് നടക്കും.

 തിരിച്ചറിയൽ രേഖകൾ


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ ഐഡി കാർഡ്, പാസ്‌​പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ താത്കാലിക തിരിച്ചറിയൽ കാർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL