SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

മാനവ സദസും ഇഫ്താർ സംഗമവും

i
ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ.റിയാസ് ഖാന്റെ നേതൃത്വത്തിൽ തേവലക്കരയിൽ സംഘടിപ്പിച്ച മാനവ സദസും ഇഫ്താർ സംഗമവും മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ. റിയാസ് ഖാന്റെ നേതൃത്വത്തിൽ തേവലക്കരയിൽ മാനവ സദസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. തേവലക്കര മേജർ ദേവീ ക്ഷേത്രം മേൽശാന്തി വി.കെ. വിനീത് നമ്പൂതിരി, മർത്ത മറിയം ഓർത്തഡോക്സ്‌ ചർച്ച് ഫാ. മാത്യു ടി.തോമസ്,ചാലിയത്ത് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് അൽഹാമിദ് ബാഖാവി എന്നിവർ മുഖ്യ അതിഥികളായി. തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം ആർ. അരുൺ രാജ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ജോയ്മോൻ അരിനല്ലൂർ, സീമ തങ്കച്ചി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിസ്മി അനസ്, ഷഹുബനത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈന സുമേഷ്, രാധാ ലക്ഷ്മി, സുമയ്യ ജമാൽ എന്നിവർ സംസാരിച്ചു. അഡ്വ. റിയാസ് ഖാൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജേക്കബ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL