SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

വിശ്വാസ സംരക്ഷണ സംഗമം ഇന്ന് ഓച്ചിറയിൽ

കരുനാഗപള്ളി: കേരളത്തിലെ ഇടതു സർക്കാർ വിശ്വാസികളോടു അനീതി കാട്ടുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി യുടെ നേതൃത്വത്തിൽ ഇന്ന് ഓച്ചിറയിൽ വിശ്വാസ സംരക്ഷണ സംഗമം നടക്കും. വൈകിട്ട് 4ന് നടക്കുന്ന സംഗമം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, വൈസ് പ്രസിഡന്റ് എസ്. സോമൻ, ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ സംസാരിക്കും. വിശ്വാസം രക്ഷണ പ്രതിജ്ഞ, അയ്യപ്പ ജ്യോതി തെളിയിക്കൽ എന്നിവ ഉണ്ടാകുമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി.എസ് ജിതിൻ ദേവ്, സംസ്ഥാന കമ്മിറ്റി അംഗം മാലുമേൽ സുരേഷ്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ. മുരളി, വൈസ്‌ പ്രസിഡന്റ് സതീഷ് തേവനത്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുബിൻ, ബി.ജെ.പി ഓച്ചിറ മണ്ഡലം ജനറൽ സെക്രട്ടറി ആർ. ശംഭു എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL