SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

സിലിണ്ടർ ലഭ്യത ഉറപ്പാക്കും: കളക്ടർ

കൊല്ലം: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പാചക വാതക അദാലത്തിൽ അദ്ദേഹം വ്യക്തമാക്കി. ഗാർഹിക സിലിണ്ടറുകൾക്ക് ദൗർലഭ്യം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ സിലിണ്ടറുകളുടെ ബുക്കിംഗി​ൽ വന്ന വർദ്ധന മൂലമാണ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടാകുന്നത്. ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് ലഭ്യതക്കുറവില്ല. പാചകവാതക വിതരണത്തിൽ തടസങ്ങൾ ഉണ്ടായാൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകും. അവശ്യ മേഖലകളായ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ ആവശ്യകതയ്ക്ക് അനുസരിച്ച് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കും. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഗാർഹിക പാചകവാതക സിലിണ്ടർ വാണിജ്യ ആവശ്യത്തിന് ദുരുപയോഗിക്കുന്നത് തടയാൻ ജില്ലയിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്താനും നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL