കൊല്ലം: നഗരസഭ ശുചീകരണ തൊഴിലാളികളുടെ സംഘടനയായ കെ.എം.സി.സി.ഇ.സിയുടെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഇന്നു നടക്കും. രാവിലെ 11ന് കൊല്ലം കോൺഗ്രസ് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയാ സുകുമാരൻ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.പി.സന്തോഷ് കുമാർ, കോതേത്ത് ഭാസുരൻ, കെ.വേണു, എ.വിശ്വനാഥൻ, പി.നാസറുദ്ദീൻ, കടവൂർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |