SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ബോധവത്കരണവുമായി ആർ.പി.എഫ്: ട്രെയിനി​ന് കല്ലെറിയല്ലേ...

ss
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്, ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊല്ലം ആർ.പി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ബോധവത്കരണ പരിപാടി

കൊല്ലം: ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്, ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടിയുമായി കൊല്ലം ആർ.പി.എഫ്. വർക്കല മുതൽ കരുനാഗപ്പള്ളി വരെ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 25 വരെയാണ് ബോധവത്കരണം.

ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നതിന്റെ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചും റെയിൽവേയിൽ പാലിക്കേണ്ട നിയമങ്ങളും, വിവിധ റെയിൽവേ നിയമ ലംഘനങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം ശിക്ഷാ നടപടികളും ജനങ്ങൾക്ക് വ്യക്തമായി പറഞ്ഞുനൽകിയാണ് പരിപാടി പുരോഗമിക്കുന്നത്.

കല്ലേറ് മൂലം റെയിൽവേയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കുറ്റവാളികളിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ചും വിശദീകരിക്കുന്നു. കൂടാതെ, റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോഴുണ്ടാകുന്ന അപകട സാദ്ധ്യതകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകി. ബാനറുകൾ, ഡമ്മി ഉൾപ്പടെ ഉപയോഗിച്ചാണ് ബോധവത്കരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL