കൊല്ലം: എസ്.പി. ബാലസുബ്രഹ്മണ്യം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാന തല എസ്.പി.ബി സംഗീത മത്സരം 'സൂപ്പർ സിംഗർ സീസൺ - 3' ഏപ്രിൽ 11, 12 തീയതികളിൽ കൊല്ലം സോപാനം സരസ്വതി ഹാളിൽ നടക്കും. ഒന്നാം സമ്മാനം 30000 രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 20000, 10000 രൂപയുമാണ്. അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. മേയ് 24ന് നടൻ ജയറാം സമ്മാനങ്ങൾ വിതരണം ചെയ്യും. രജിസ്ട്രേഷന് 8848805476 എന്ന നമ്പരിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |