SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കുടിവെള്ളം മുടങ്ങും

water
കുടിവെള്ളം മുടങ്ങും

കൊല്ലം: പടിഞ്ഞാറെ കല്ലട കെ.എസ്.ഇ.ബി സെക്ഷനിൽ വൈദ്യുതി മുടങ്ങുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ നിന്ന് കൊല്ലം കോർപ്പറേഷൻ, നീണ്ടകര, തേവലക്കര, പടിഞ്ഞാറേ കല്ലട, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ശാസ്താംകോട്ട ഹെഡ് വർക്ക്സ് സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു. 27, 28 തീയതികളിൽ ശാസ്താംകോട്ട ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം കോർപ്പറേഷൻ പരിധിയിലെ ശക്തികുളങ്ങര, കിളികൊല്ലൂർ, പഴയ മുനിസിപ്പൽ ഏരിയ എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കൊല്ലം അസി. എക്സി. എൻജിനിയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL