SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

അലുവ അതുൽ കൊലക്കേസ്: മുഖ്യപ്രതികളുമായി ഇന്ന് തെളിവെടുപ്പ്

കരുനാഗപ്പള്ളി: ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ പിടിയിലായ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൃത്യത്തിൽ പങ്കെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ശക്തമായ സുരക്ഷയോടെയാകും തെളിവെടുപ്പ്. കൃത്യത്തിന് മുമ്പ് പ്രതികൾ ഒത്തുകൂടിയ സ്ഥലങ്ങൾ, കൃത്യത്തിന് ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും. പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഒരു വർഷമായുള്ള ഗൂഢാലോചന

കഴിഞ്ഞവർഷം മാർച്ച് 27ന് പുലർച്ചെ ജിം സന്തോഷിനെ കൊലപ്പെടുത്തിയ അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ കടത്തൂർ സ്വദേശി അനീറിനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ തങ്ങൾ അന്നുതന്നെ അതുലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL