SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

സി.പി.എമ്മുമായി ഒരു ബാന്ധവവും ബി.ജെ.പിക്ക് സാധിക്കില്ല: രാജീവ് ചന്ദ്രശേഖർ

കൊല്ലം: ബി.ജെ.പിക്ക് ഒരിക്കലും സി.പി.എമ്മുമായി ഒരു ബാന്ധവവും സാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊല്ലം പ്രസ് ക്ളബ് സംഘടിപ്പിച്ച 'വോട്ടും വാക്കും' നിയമസഭാ തിരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എത്രയോ ബി.ജെ.പി പ്രവർത്തകരെ അത്രിക്രൂരമായ അക്രമങ്ങളിലൂടെ ഇല്ലാതാക്കിയ പാർട്ടിയാണ് സി.പി.എം. അതൊന്നും ഒരുകാലത്തും മറക്കാനാകില്ല. നിലവിലെ ഡീൽ ആരോപണം തോൽവി ഭയന്നുള്ള കോൺഗ്രസിന്റെ വെറും നറേറ്റീവ് മാത്രമാണ്. ഇലക്ഷൻകാലത്ത് ഇത്തരത്തിൽ പല നറേറ്റീവുകളും കൊണ്ടുവരുന്നത് കോൺഗ്രസിന്റെ പതിവാണ്. കേരളത്തിൽ ഡീൽ ഉള്ളത് സി.പി.എമ്മും കോൺഗ്രസും തമ്മിലാണ്. കോൺഗ്രസ് ലോകത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ്. അവരുമായി രാജ്യം മുഴുക്കെ ബി.ജെ.പി രാഷ്ട്രീയ യുദ്ധത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി, പ്രസ് ക്ളബ് പ്രസിഡന്റ് ഡി.ജയകൃഷ്ണൻ, സെക്രട്ടറി സനൽ.ഡി.പ്രേം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL