കൊല്ലം: കെ.എസ്.ഇ.ബി പുനലൂർ സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജിക്ക പനംകുറ്റിമല പ്ലാന്റിൽ പമ്പിംഗ് താത്കാലികമായി നിറുത്തിവയ്ക്കേണ്ടതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ജലവിതരണം മുടങ്ങും.
ജിക്ക മീനാട് കുടിവെള്ള പദ്ധതിയുടെ പരിധിയിൽ വരുന്ന അഞ്ചൽ, കരവാളൂർ, ഇടമുളയ്ക്കൽ, ഉമന്നൂർ, ഇളമാട്, പൂയപ്പള്ളി, വെളിയം, നെടുമ്പന, ചാത്തന്നൂർ, പരവൂർ, പുതക്കുളം, കൊട്ടിയം എന്നീ പഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയുടെയും കൊല്ലം കോർപ്പറേഷന്റെയും ചില ഭാഗങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് പനംകുറ്റിമല ഹെഡ് വർക്സ് സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |