SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.15 AM IST

കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം ആർ.എം.എസിന്റെ ട്രാക്ക് തെറ്റിക്കാൻ വീണ്ടും റെയിൽവേ

താത്കാലിക പ്രവർത്തനത്തിന് നൽകിയ ഓഫീസും ഒഴിയണം

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ നി​ന്ന് ആർ.എം.എസി​നെ (റെയി​ൽവേ മെയി​ൽ സർവീസ്) പുകച്ച് ചാടി​ക്കുമെന്ന വാശി​യി​ൽ റെയി​ൽവേ നീക്കം തുടരുന്നു. താത്കാലി​കമായി​ പ്രവർത്തി​ക്കാൻ ഒരുമാസം മുൻപ് നൽകിയ പഴയ പാഴ്സൽ ഓഫീസ് കെട്ടിടം ഒഴിഞ്ഞുനൽകണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.

റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്രവേശന കവാടത്തിലെ കെട്ടിട സമുച്ചയത്തിന്റെ ആറാം ബ്ലോക്ക് നിർമ്മാണത്തിനാണ്, ആർ.എം.എസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിയാൻ നേരത്തെ ആവശ്യപ്പെട്ടത്. രണ്ടു കോടി​യോളം രൂപയാണ് ഇത്രനാൾ പ്രവർത്തി​ച്ച വകയി​ൽ തപാൽ വകുപ്പ് റെയി​ൽവേയ്ക്ക് നൽകേണ്ടത്. സ്റ്റേഷൻ നവീകരണത്തി​ന്റെ ഭാഗമായി​ ആർ.എം.എസ് പ്രവർത്തനത്തി​ന് പുതി​യ കെട്ടി​ടം റെയി​ൽവേ നി​ർമ്മി​ച്ചി​രുന്നു. എന്നാൽ കുടി​ശ്ശി​ക തുക നൽകാതെ ഈ കെട്ടി​ടം കൈമാറാൻ കഴി​യി​ല്ലെന്ന നി​ലപാടി​ലായി​ റെയി​ൽവേ.

ഇതി​ൽ പ്രതിഷേധം ശക്തമായതോടെ തൊട്ടടുത്തുള്ള പഴയ പാഴ്സൽ ഓഫീസ് കെട്ടിടം വിട്ടുനൽകുകയായി​രുന്നു. ആറാം ബ്ലോക്കിന്റെ നിർമ്മാണത്തിനായി ഈ കെട്ടിടവും പൊളിക്കണമെന്നാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട്.

പഴയ പാഴ്സൽ ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങളൊന്നുമില്ല. എന്നാൽ ആറാം ബ്ലോക്കിന്റെ നിർമ്മാണത്തിനായി പൈലിംഗ് നടത്തുമ്പോൾ പഴക്കമുള്ള കെട്ടിടം പൊളിയാൻ സാദ്ധ്യതയുണ്ടെന്നാണ് റെയിൽവേയുടെ നിലപാട്.

ആറാം ബ്ലോക്ക് സ്തംഭനത്തിൽ

ആർ.എം.എസിന് സ്ഥലം കണ്ടെത്തി നൽകാത്തതിനാൽ പ്രധാന സമുച്ചയത്തിലെ ആറാം ബ്ലോക്കിന്റെ നിർമ്മാണം ഒരുമാസമായി സ്തംഭനത്തിലാണ്. മഴയ്ക്ക് മുൻപു തന്നെ എഫ് ബ്ലോക്കിന്റെ പൈലിംഗ് പൂർത്തിയാക്കി പൈൽ ക്യാപ്പുകൾ നിർമ്മിക്കണം. കടൽ അടുത്തായതി​നാൽ മഴക്കാലത്ത് ചെറിയ ആഴത്തിൽ തന്നെ ശക്തമായ ഊറ്റുണ്ട്. അതുകൊണ്ട് പൈലിംഗിന് വേനൽ വരെ കാത്തിരിക്കണം.

...................................

 ആർ.എം.എസിന് വാടക കുടിശ്ശിക രണ്ട് കോടിയിലേറെ
 വാടക നിരക്കിലെ തർക്കമാണ് പ്രശ്നമെന്ന് പോസ്റ്റൽ വകുപ്പ്
 ആർ.എം.എസിനായി നിർമ്മിച്ച പുതിയ കെട്ടിടവും റെയിൽവേ നൽകുന്നില്ല
 സ്റ്റേഷന് പുറത്ത് പോകുന്നത് തപാൽ നീക്കത്തിന്റെ സുരക്ഷയെ ബാധിക്കും

 പരീക്ഷക്കടലാസുകൾ അടക്കം കൈകാര്യം ചെയ്യുന്നു
 പ്രശ്നപരിഹാരത്തിന് ചർച്ച പുരോഗമിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL