SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

കൊലക്കുറ്റത്തിന് കേസെടുക്കണം

കരുനാഗപ്പള്ളി: ജാതി അധിക്ഷേപത്തെ തുടർന്ന് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു അധിക്ഷേപം, വിദ്വേഷ പരാമർശങ്ങൾ, റാഗിംഗ് പ്രചരിപ്പിക്കുന്നവർ, പ്രചാരകരാകുന്നവർ എന്നി​വർക്കെതിരെ കൊലക്കത്തിന് കേസെടുക്കണം. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡൻ്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ: കെ ഏ.ജവാദ്. കുരുടന്റെ യ്യത്ത് അബ്ദുൽ വാഹിദ്.സിയാദ് വലിയവീട്ടിൽ, എം. അൻസർ, അബ്ദുൽ വാഹിദ്, ഖലീലുദ്ദിൻ പൂയപ്പളളിൽ., മനാഫ് വടക്കുംതല. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL