കരുനാഗപ്പള്ളി: തഴവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.ടി.യു.സി ജന്മദിന ദിനാഘോഷം സംഘടിപ്പിച്ചു. മണപ്പള്ളിൽ നടന്ന ചടങ്ങ് തഴവ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ: എം.എ. ആസാദ് പതാക ഉയർത്തി നിർവഹിച്ചു ഐ.എൻ.ടി.യു.സി തഴവ മണ്ഡലം പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി രമാ ഗോപാലകൃഷ്ണൻ, കെ.പി. രാജൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം റീജണൽ സെക്രട്ടറി മുഹമ്മദ് ഷാ, ഡി. സന്തോഷ്, ഖലീലുദിൻ പുയപ്പളളിൽ, അനിൽ വാഴപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ഘോഷ് സെലീന, ബിന്ദു കോട്ടൂർ,.ഹുസൈൻ കൊപ്രത്ത്, സിനു ഡാനിയേൽ, ശിവാനന്ദൻ, അനിൽകുമാർ പാവുമ്പ, ബിജു കോട്ടുർ, ബിനോയി, ഗോപൻ പാവുമ്പ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |