SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

വായനക്കളരി ഉദ്ഘാടനം

photo
ഇടമുളയ്ക്കൽ പനച്ചവിള പബ്ലിക്ല് ലൈബ്രറിയിൽ വായനക്കളരി ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രതീപ് കണ്ണങ്കോട് നിർവ്വഹിക്കുന്നു. ലൈബ്രറി പ്രസിഡന്റ് കെ ബാബു പണിക്കർ, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തോടെ പനച്ചവിള പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൽ വായനക്കളരി ഉദ്ഘാടനവും മലയാള ഭാഷാ പഠന പരിശീലനവും നടന്നു. സി.ബി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രതീപ് കണ്ണംകോട് വായനക്കരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കൗൺസിൽ പരിശീലകൻ എൻ. സഹദേവൻ കുട്ടികൾക്ക് മലയാള ഭാഷാ പഠന പരിശീലന കളരിയുടെ ആദ്യ ക്ലാസ് എടുത്തു. വാർഡ് മെമ്പർ എ. ജമീലാ ബീവി, ലൈബ്രറി പ്രസിഡന്റ് കെ. ബാബുപണിക്കർ, സെക്രട്ടറി വി. സുന്ദരേശൻ, കെ. സോമരാജൻ, ബി. മുരളി, നബീസ ബീവി, വരദരാജൻപിള്ള, പ്രീത, എസ്.ആർ. ആലിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL