SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വിദ്യാർത്ഥികൾക്ക് ദിശാബോധം വേണം

കരുനാഗപ്പള്ളി: സ്കൂൾതലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകുന്നതിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നിർണ്ണായക പങ്കാണ് ഉള്ളതെന്ന് അമൃത വിശ്വ വാദ്യാപീഠം ഒഫ് ഡയറക്ടർ അഡ്മിഷൻസ് മഹേശ്വര ചൈതൻ പറഞ്ഞു. കുട്ടികളുടെ കഴിവുകളും സ്വപ്നങ്ങളും തിരിച്ചറിയാൻ അദ്ധ്യാപകരും രക്ഷിതാക്കളും കഴിയണമെന്ന് ഭാവി വിദ്യാഭ്യാസം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോകത്ത് വിദ്യാർത്ഥികൾക്ക് നയതന്ത്രപരമായ ആശയവിനിമയ ശേഷിയും മാനവിക ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.ഗോപാലൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദ ചന്ദ്ര മെഹന്ത, രാജഗോപാൽ, ആർ. അനീഷ് കുമാർ, എൻ. രാധാകൃഷ്ണൻ, ആർ. ചന്ദ്രശേഖരൻ, എ. അരുൺ, കെ.എം. പ്രമോദ് കുമാർ, കെ.ആർ. രജി, സൗമ്യ സുരേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL