SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.09 AM IST

രാജീവ് ഗാന്ധി 'പ്രതിഭ' അവാർഡ്

hafes-

കൊല്ലം: രാജീവ് ഗാന്ധി സാംസ്കാരിക സമിതി രജത ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ രാജീവ് ഗാന്ധി 'പ്രതിഭ' അവാർഡ് മേയർ എ.കെ.ഹഫീസിന്. ജൂൺ 9ന് വൈകിട്ട് 3ന് കൊല്ലം ബിഷപ്പ് ജെറോം നഗർ ഹാളിൽ തൊഴിൽ - വനിത - ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പുരസ്കാരം സമ്മാനിക്കും. രാജീവ് ഗാന്ധിയുടെ മുഖചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും 11111 രൂപയും അടങ്ങുന്നതാണ് അവാർഡ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. ചടങ്ങിൽ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 പ്രതിഭകളെ ആദരിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL