SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.09 AM IST

ഐ.എ.എസുകാരിയാകാൻ ദേവനന്ദ

ddd

കൊല്ലം: പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ അഞ്ചൽ ഈസ്റ്റ് ഗവ. എച്ച്.എസ്.എസിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിനിയായ ദേവനന്ദ.എസ്.പിള്ളയ്ക്ക് ഐ.എ.എസുകാരിയാകാനാണ് മോഹം.

കോട്ടുക്കൽ നന്ദനത്തിൽ പാരിപ്പള്ളി വില്ലേജ് ഓഫീസറായ എസ്.രാകേഷിന്റെയും അർക്കന്നൂർ വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എസ്.ജി.സരിജയുടെയും മകളാണ്. സിവിൽ സർവീസിലേക്കുള്ള ചവിട്ടുപടിയായി ബി.എ ഇക്കണോമിക്സെടുക്കാനാണ് തീരുമാനം.
പാഠ്യേതര രംഗത്തും ദേവനന്ദ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജില്ലയെ പ്രതിനിധീകരിച്ച് നിരവധി സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസ രചന വിഭാഗങ്ങളിൽ തുടർച്ചയായി നാലുവർഷം എ ഗ്രേഡ് നേടിയിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച സംസ്ഥാനതല സയൻസ് സെമിനാറിൽ എ ഗ്രേഡ് കരസ്ഥമാക്കി. കോട്ടയത്ത് നടന്ന ദിശ ഇന്റർനാഷണൽ കരിയർ കോൺക്ലേവിൽ സെമിനാർ അവതരിപ്പിച്ചു. എസ്.പി.സി സംസ്ഥാനതല പ്രസംഗ മത്സരത്തിൽ രണ്ടാം സമ്മാനവും, എറണാകുളത്ത് നടന്ന കേരള സംസ്ഥാനതല ശാസ്ത്രമേളയിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL