
കൊല്ലം: കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് അസോസിയേഷൻ 30-ാം ജില്ലാ സമ്മേളനം ജൂൺ 4ന് രാവിലെ 10.30ന് കൊല്ലം റെഡ്ക്രോസ് ഹാളിൽ വാട്ടർ അതോറിറ്റി എക്സി. എൻജിനിയർ പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ഡി.ബാബുരാജ് അദ്ധ്യക്ഷനാകും. രക്ഷാധികാരി ജി.ബ്ലെയ്‌സി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എ.ഷംസുദ്ദീൻ, ഡി.സുന്ദരേശൻ, വി.എസ്.സുലേഖ, ജെ.പ്രശാന്തൻ, കെ.രവിദാസ്, വി.വിമലൻ, കെ.തങ്കമണി അമ്മാൾ, വൈ.മുഹമ്മദ് സലാം, തുടങ്ങിയവർ സംസാരിക്കും. ബി.രാജേന്ദ്രൻപിള്ള കണക്കും സെക്രട്ടറി എ.ഷംസുദ്ദീൻ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |