SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

മത്സ്യബന്ധനത്തിന് എതിരെ നടപടി

fish

കൊ​ല്ലം: ഉൾ​നാ​ടൻ ജ​ലാ​ശ​യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും ത​ട​സം​ സൃ​ഷ്ടി​ക്കു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം, ഊ​ത്ത​പി​ടി​ത്തം എ​ന്നി​വ​യ്‌​ക്കെ​തി​രെ കർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. ജ​ലാ​ശ​യ​ങ്ങ​ളിൽ ഖ​ര​ദ്ര​വ​മാ​ലി​ന്യ​ങ്ങൾ, രാ​സ​വ​സ്​തു​ക്കൾ, കീ​ട​നാ​ശി​നി​കൾ, പ്ലാ​സ്റ്റി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം പാ​ടി​ല്ല. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്ന മീൻ​പി​ടി​ത്ത​വും ശി​ക്ഷാർ​ഹ​മാ​ണ്. നി​യ​മ​ലം​ഘ​കർ​ക്ക് മൂ​ന്ന് മാ​സം ത​ട​വ്, 10,000 രൂ​പ വ​രെ പി​ഴ, അ​ല്ലെ​ങ്കിൽ ര​ണ്ടും ശി​ക്ഷ​യാ​യി ല​ഭി​ക്കുമെന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL