SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

അഴിമതി അന്വേഷിക്കണം

inve

​​കൊല്ലം: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഹബ്ബ് ആൻഡ് സ്പോക്ക് സൈലോ പദ്ധതിയുമായി ബന്ധപ്പെട്ട ഗുരുതര അഴിമതി ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷനുകളുടെ കീഴിലുള്ള ഗോഡൗണുകൾ ദീർഘകാലമായി സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ​ഭക്ഷ്യധാന്യ സംഭരണ സംവിധാനങ്ങൾ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാകുന്നത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL