
കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പിലെ ക്ലാർക്ക്, സീനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഫിഷറീസ് ഡയറക്ടറേറ്റ് മുന്നിലും ജില്ലകളിൽ ജില്ലാ ഫിഷറീസ് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്ത് ജില്ലാ ഫിഷറീസ് ഓഫീസിന് മുന്നിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എൽ.മിനിമോൾ അദ്ധ്യക്ഷയായി. വി.ആർ.അജു, ആർ.രമ്യ മോഹൻ, എം.എസ്.ബിജു, എസ്.ഷാഹിർ, ഫിലിപ്പ് വർഗീസ്, സജി ലിയോൺ, ആർ.അനിൽകുമാർ, ജി.സജികുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |