SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.35 AM IST

പാരിപ്പള്ളി മെഡി. കോളേജിൽ: ആതുര സേവകരുടെ ആഹ്ളാദമായി​ 'ഹാപ്പിനസ് ഗ്രൂപ്പ്'

ddd

കൊല്ലം: പഠനത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടുപോയ പാട്ടും നൃത്തവുമൊക്കെ തിരിച്ചുപിടിച്ചിരിക്കുകയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ. കോളേജിലെ എല്ലാ ചടങ്ങുകളിലും ശിഷ്യരേക്കാൾ മുൻപന്തിയിൽ ഇവരായിരിക്കും. 'ഹാപ്പിനസ് ഗ്രൂപ്പ്' എന്ന പേരിൽ ഇതിനായി ഒരു കൂട്ടായ്മയുമുണ്ട്. പരിപാടികളിൽ ഹാപ്പിനസ് ഗ്രൂപ്പ് അംഗങ്ങളുടെ ഐറ്റങ്ങൾ അരങ്ങുതകർക്കും.

പാട്ടുകളുടെ അന്താക്ഷരി, നൃത്തം, സുംബ പരിശീലനം, യോഗ, ഫാഷൻ ഷോ, നൃത്താവിഷ്കാരം, ചെറു വിനോദയാത്രകൾ, അനുകാലിക പ്രശ്മങ്ങൾ അടിസ്ഥാനമാക്കി സംവാദങ്ങൾ ഇങ്ങനെ കലാലയ യൂണിയനെപ്പോലെ സജീവമാണ് ഹാപ്പിനസ് ഗ്രൂപ്പ്. കേസ് ഷീറ്റുകളുടെ പരിശോധന, വാർഡ് റൗണ്ട്സ്, മണിക്കൂറുകൾ നീളുന്ന ഒ.പി, ശസ്ത്രക്രിയ, രോഗികളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കൽ, പിന്നെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കൽ, പരീക്ഷ നടത്തിപ്പ് എന്നിവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്നുള്ള മോചനമാണ് ഹാപ്പിനസ് ഗ്രൂപ്പിന്റെ ലക്ഷ്യം. ജോലി കഴിഞ്ഞ് ഗ്രൂപ്പിന്റെ പ്രവർത്തനത്തിന് സമയം കണ്ടെത്തും.

എം.ബി.ബി.എസ് പഠനത്തിലേക്ക് കടക്കുംവരെ ഇവരിൽ പലരും ഗായകരും, നർത്തകരും, എഴുത്തുകാരും, കലാകാരന്മാരും, യാത്രാപ്രേമികളുമൊക്കെയായിരുന്നു. 2023ലെ ലോക സന്തോഷ ദിനത്തിൽ, അന്നത്തെ പ്രിൻസിപ്പൽ ഡോ. രശ്മി രാജന്റെ നേതൃത്വത്തിലാണ് ഹാപ്പിനസ് ഗ്രൂപ്പ് രൂപീകരിച്ചത്. പിന്നീട് വന്ന പ്രിൻസിപ്പൽമാരായ ഡോ. ബി. പത്മകുമാർ, ഡോ. മീന സത്യൻ എന്നിവരും വലിയ പിന്തുണ നൽകി. 'നമ്മളെന്നൊരു നിമിഷം' എന്ന പേരിൽ സംഗീത ആൽബവും അടുത്തിടെ പുറത്തിറക്കി. ഹാപ്പിനസ് ഗ്രൂപ്പിലെ സജീവ അംഗമായ ഡോ. ആശിഷ് കെ.ജോയി ആണ് സംഗീതസംവിധാനവും സംവിധാനവും നിർവഹിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL