
കൊല്ലം: ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായിരുന്ന എസ്.ഡി.ഷിബുലാൽ മാതാപിതാക്കളുടെ സ്‌മരണയ്ക്കായി രൂപം കൊടുത്ത സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ നൽകിവരുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുറഞ്ഞത് ഏഴ് എ പ്ളസും മൂന്ന് എയും /പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ കുറഞ്ഞത് രണ്ട് എവണ്ണും മൂന്ന് എയും നേടിയ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി www.vidyadhan.org എന്ന വിലാസത്തിൽ അപേക്ഷിക്കാം. ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് എയും ബി പ്ളസും മതി. അവസാന തീയതി 30. ഫോൺ: 8068333500.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |