
കൊല്ലം: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച 50 ഓളം പ്രവർത്തകർ ആർ.ജെ.ഡിയിൽ ചേർന്നു. പുത്തൂർ സനിൽ, ഷീജ രമേശ്, രാജീവ് പാങ്ങോട്, ഷെമീർ അലി, സിയ, രതീഷ് ബാബു, ആദർശ് കോട്ടാത്തല, മിനി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആർ.ജെ.ഡി യിൽ ചേർന്നത്. ഇവരെ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്ജ് പാർട്ടി പതാക നൽകി സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് ഷെബീർ മാറ്റാപ്പള്ളി അദ്ധ്യക്ഷനായി. കായിക്കര നജീബ്, തൊടിയിൽ ലുക്ക്മാൻ, പേരൂർ ശശിധരൻ, പ്രൊഫ. വി. മാധവൻപിള്ള, സിബിൻ തേവലക്കര, എ.വിനീത് കുമാർ, കെ.ഐ.ഷാജി, മണക്കാട് നൗഷാദ്, മാജിദാ ഹുസൈൻ, കെ.എസ്.മിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |