
കൊല്ലം: വ്യവസായ എസ്റ്റേറ്റുകൾ സംരംഭകർക്ക് വാടകാടിസ്ഥാനത്തിൽ അനുവദിക്കുന്നു. പിറവന്തൂർ മിനി വ്യവസായ എസ്റ്റേറ്റിലെ മൂന്ന് ജനറൽ ഷെഡുകൾ, കർബല മിനി വ്യവസായ എസ്റ്റേറ്റിലെ ഒരു എസ്.സി ഷെഡ്, തലവൂർ മിനി വ്യവസായ എസ്റ്റേറ്റിലെ രണ്ട് ജനറൽ ഷെഡുകൾ, പത്തനാപുരം വ്യവസായ എസ്റ്റേറ്റിലെ ആറ് എസ്.സി വനിതാ ഷെഡ്, ഇട്ടിവ വ്യവസായ എസ്റ്റേറ്റിലെ അഞ്ച് വനിത എസ്.സി ഷെഡ്, ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ ജില്ലാ പഞ്ചായത്ത് ഹാളിലെ രണ്ട് മുറികൾ എന്നിവയാണ് അനുവദിക്കുന്നത്. പദ്ധതി രേഖ, തിരിച്ചറിയൽ രേഖ, ജാതി സർട്ടിഫിക്കറ്റ് സഹിതം 30നകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ, വ്യവസായ കേന്ദ്രം മാനേജർക്കോ അപേക്ഷിക്കണം. ഫോൺ: 04742748395.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |