
കൊല്ലം: ബി.എസ്.എൻ.എൽ ജില്ലയിൽ മാർക്കറ്റിംഗ് വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്ക് അപ്രന്റീസ്‌ഷിപ്പ് ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയോ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമോ ഇലക്ട്രോണിക്സ്, കമ്മ്യുണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഏതിലെങ്കിലും എൻജിനിയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദം ഉള്ളവർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും മാസം സ്റ്റൈപ്പെന്റ് ലഭിക്കും. https://nats.education.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ നമ്പരും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനറൽ മാനേജരുടെ കൊല്ലം കാര്യാലയത്തിൽ എത്തണം. ഫോൺ: 9447000035, 9400940940.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |