
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കിള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണനല്ലൂർ സ്വദേശി റോസമ്മ (63), കൊട്ടിയം സ്വദേശി ബിന്ദു (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.50നായിരുന്നു അപകടം. കിള്ളൂർ നാടല്ലൂർ ക്ഷേത്രത്തിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ നിന്ന് റോഡിലേക്ക് ലോറി പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ലിങ്ക് ബസ് ലോറിയുടെ പിൻഭാഗത്താണ് ഇടിച്ചത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |