SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

മൊബൈൽ മാളിൽ കവർച്ച: ജീവനക്കാരനും ദമ്പതികളും അറസ്റ്റിൽ

​അഞ്ചൽ: മുക്കടയിലെ മൊബൈൽ ഫോൺ കടയിൽ നിന്ന് പണവും ഫോണുകളും മോഷ്‌ടിച്ച ദമ്പതികളും ജീവനക്കാരനും അറസ്റ്റിൽ. അഞ്ചൽ കരുകോൺ ഷിബു ഭവനിൽ നസീം സുൽത്താൻ (21), ഭാര്യ കടയ്‌ക്കൽ സ്വദേശി ആര്യ (31), മോഷണത്തിന് സഹായിച്ച കടയിലെ ജീവനക്കാരൻ ചണ്ണപ്പേട്ട ഒറ്റത്തെങ്ങുവിള വീട്ടിൽ അഭിഷേക് (18) എന്നിവരെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്.

മുക്കടയിലെ മൊബൈൽ മാളിൽ 23ന് പുലർച്ചെ 1.45നായിരുന്നു മോഷണം. 2,42,800 രൂപ വിലയുള്ള നാല് ഐഫോണുകളും ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന 1,40,000 രൂപയുമാണ് മോഷ്ടിച്ചത്. രാവിലെ കട തുറക്കാനെത്തിയ മറ്റ് ജീവനക്കാരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് പൊലീസിനെ അറിയിച്ചു. ​

കടയിലെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. അഭിഷേകിനെ ചോദ്യം ചെയ്‌തതോടെ മോഷണത്തിന്റെ ചുരുളഴിഞ്ഞത്. അഭിഷേക് നൽകിയ വിവരമനുസരിച്ച് സുൽത്താനും ആര്യയും ചേർന്ന് മോഷണം ആസൂത്രണം ചെയ്തത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL