SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു, 20 കുട്ടികൾക്ക് നിസാര പരിക്ക്

photo

കൊല്ലം: ടിപ്പർ ലോറിയിടിച്ച് സ്കൂൾ വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിക്കുകയും വിദ്യാർത്ഥികളടക്കം അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പെ കൊട്ടാരക്കര ഉമ്മന്നൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 9 ഓടെ കമ്പംകോട് കൊച്ചുകുന്നുംപുറത്ത് വച്ചായിരുന്നു അപകടം.

അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് നിയന്ത്രണംവിട്ട് റോഡിന്റെ മറുവശത്തെ മരത്തിലിടിച്ച് നിന്നത്. ബസിലുണ്ടായിരുന്ന ഇരുപത് വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റു. കുട്ടികളുമായി വരവെ ബസിന്റെ സ്റ്റിയറിംഗ് തകരാറിലായി നിയന്ത്രണംവിട്ടതാണെന്ന് ഡ്രൈവർ മൊഴി നൽകി. എട്ടാം ക്ളാസ് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ ആയൂരിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികൾക്കാണ് കൂടുതൽ പരിക്ക്. പരിക്ക് ഗുരുതരമല്ല. എതിർ ദിശയിൽ നിന്ന് വാഹനം വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL