ചാത്തന്നൂർ: കല്ലുവാതുക്കൽ ലൈബ്രറിയും കല്ലുവാതുക്കൽ ഗവ.എൽ.പി.എസും സംയുക്തമായി ആരംഭിച്ച പുസ്തക ചങ്ങാതി പദ്ധതി കല്ലുവാതുക്കൽ ലൈബ്രറി പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി അംഗത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ പുസ്‌തകം വായിക്കുന്ന കുട്ടിക്ക് സമ്മാനമുണ്ട്. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക അനിതകുമാരി അമ്മ, ലൈബ്രറി സെക്രട്ടറി എം. മനേഷ്, താലൂക്ക് കൗൺസിൽ അംഗം വിനോദ്, കല്ലുവാതുക്കൽ ഗവ.എൽ.പി.എസിലെ എസ്.ആർ.ജി കൺവീനർ സൗമ്യ, സ്റ്റാഫ് സെക്രട്ടറി ലിനി തുടങ്ങിയവർ സംസാരിച്ചു. വായനയിലൂടെ വിജ്ഞാനം സമ്പാദിക്കാൻ യുവതലമുറയെ പ്രേരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |